Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടി പീഡനത്തിനിരയാകുമ്പോഴെല്ലാം മാതൃസഹോദരി വാങ്ങിയത് 4,000 രൂപ വരെ കമ്മീഷൻ; കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്....

text_fields
bookmark_border
കുട്ടി പീഡനത്തിനിരയാകുമ്പോഴെല്ലാം മാതൃസഹോദരി വാങ്ങിയത് 4,000 രൂപ വരെ കമ്മീഷൻ; കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്....
cancel

തിരുവനന്തപുരം: കോവളത്തെ സ്പാ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവരുന്നത്. പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓരോ തവണയും 1,000 മുതൽ 4,000 രൂപ വരെ വളർത്തമ്മ കമ്മീഷൻ വാങ്ങിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയെ പീഡിപ്പിച്ച സ്പാ, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിൽ അനുരൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഇയാളെ സസ്പെൻഡ് ചെയ്തു.

ആന്ധ്ര സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിക്കാലത്തുതന്നെ മരിച്ചിരുന്നു. തുടർന്ന് അമ്മയുടെ സഹോദരിയാണ് കുട്ടിയെ വളർത്തിയത്. എന്നാൽ, കുട്ടിയെ സംരക്ഷിക്കേണ്ട വളർത്തമ്മ തന്നെ പണം വാങ്ങി ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുക്കുകയായിരുന്നു. കുട്ടി ലൈംഗിക ചൂഷണത്തിന് വഴങ്ങുന്നുണ്ടെന്ന് ഉറപ്പാക്കാൻ വളർത്തമ്മയും ഭർത്താവും സ്പായിൽ ശുചീകരണ ജീവനക്കാരായി ജോലി ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ലൈംഗിക ചൂഷണത്തെ എതിർത്തപ്പോൾ കുട്ടിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തതായും വിവരമുണ്ട്. പെൺകുട്ടിയെ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ചും പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കേസിൽ നേരത്തേ അറസ്റ്റിലായ സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ തിരുവനന്തപുരത്തെത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബെംഗളൂരുവിലുള്ള ഒരു യുവതിയാണെന്നും വിവരമുണ്ട്. കുട്ടിയെ വിറ്റവരും സ്പാ നടത്തിപ്പുകാരുമാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തിട്ടുണ്ട്.

അതേസമയം, പീഡനത്തിന് ഇരയാക്കിയ സ്പായിലെ സന്ദർശകരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. മലയാളവും തമിഴും സംസാരിക്കുന്നവർ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്പായിൽ സി.സി.ടി.വി ദൃശ്യങ്ങളോ സന്ദർശക രജിസ്റ്ററോ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്. ഇതോടെ സ്പായുടെയും നടത്തിപ്പുകാരുടെയും ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സ്പായിൽനിന്നുള്ള വരുമാനം കൈകാര്യം ചെയ്തിരുന്നത് അനുരൂപാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Foster Mother Took Commission for Abuse
Next Story