ആർ.എസ്.എസ് ഗണവേഷമണിഞ്ഞ് മുൻ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രൻ; വിജയദശമി പരിപാടിയിൽ പങ്കെടുത്തു
text_fieldsഇടുക്കി: മുൻ സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രൻ ആർ.എസ്.എസ് ഗണവേഷമണിഞ്ഞ് വിജയദശമി പരിപാടിയിൽ പങ്കെടുത്തു. മൂന്നാറിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഗണവേഷത്തിൽ എത്തിയത്. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആർ.എസ്.എസ് മുഖപത്രമായ 'കേസരി' വാരികയുടെ പ്രചാരണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് മൂന്ന് തവണ സി.പി.എം പ്രതിനിധിയായി എം.എൽ.എയായ നേതാവാണ് എസ്. രാജേന്ദ്രൻ. ദീർഘകാലം സി.പി.എമ്മിൽ സജീവമായിരുന്ന അദ്ദേഹം പിന്നീട് പാർട്ടി നേതൃത്വവുമായി അകലുകയും ബി.ജെ.പിയിൽ ചേരുകയുമായിരുന്നു.
തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്തുനിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു. ദീർഘകാലം ഇടതുപക്ഷ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച നേതാവ് പൂർണ ഗണവേഷത്തിൽ ആർ.എസ്.എസ് വേദിയിലെത്തിയത് വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിട്ടുണ്ട്.

