Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിജെപി കൗൺസിലർ സുഗതന്റെ പേരിൽ വ്യാജ ഒപ്പ്; മേയർ വി.വി. രാജേഷിനെതിരെ കേസ്

text_fields
bookmark_border
ബിജെപി കൗൺസിലർ സുഗതന്റെ പേരിൽ വ്യാജ ഒപ്പ്; മേയർ വി.വി. രാജേഷിനെതിരെ കേസ്
cancel

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ പേരിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ മേയർ വി.വി. രാജേഷിനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തു. ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവരാണ് കേസിലെ യഥാക്രമം രണ്ടും മൂന്നും പ്രതികൾ. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോർപ്പറേഷൻ ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മേയറും സെക്രട്ടറിയും ചേർന്ന് ഗൂഢാലോചന നടത്തി സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തുകയായിരുന്നു എന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് ഈ തിരിമറി നടന്നത്. കേസിൽ മേയർ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് ഉടൻ തന്നെ ചോദ്യം ചെയ്തേക്കും.

അതേസമയം, ആർ. സുഗതനെതിരെ കാപ്പാ കേസ് ചുമത്തിയത് ഹൈകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സുഗതന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറാണ് ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കരുതൽ തടങ്കലിൽവെക്കാൻ ഉത്തരവിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സുഗതനെതി​രായ നടപടി.

എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയതെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. നിലവിൽ കാപ്പ തടവുകാരനായി തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് സുഗതൻ. ഉത്തരവ് റദ്ദാക്കിയതോടെ ജയിലിൽ നിന്ന് പുറത്തിറങ്ങാം.

തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ. 2019 ആഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവമല്ലാത്ത വധശ്രമ കേസ്, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്ത കേസ്, 2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച കേസ്, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചതിന് മനഃപൂർവ്വമല്ലാത്ത വധശ്രമ കേസ്, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫിസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി രണ്ടിന് എം.എൽ.എ ആയിരുന്ന വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസ് എന്നിവയാണ് ആർ. സുഗതൻ പ്രതിയായ കേസുകൾ. ഈ കേസുകളിൽ എല്ലാം

പ്രതിയായിരിക്കെയാണ്, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതൻ ബി.ജെ.പി സ്ഥാനാർഥിയായി വാഴോട്ടുകോണം ഡിവിഷനിൽ മത്സരിച്ചു ജയിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Forged Signature In Name Of BJP Councillor Sugathan; Mayor V V Rajesh Booked
Next Story