Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാവൽക്കാരനെ വെടിവെച്ചുകൊന്ന സംഭവം; വനപാലകർ അറസ്റ്റിൽ
text_fieldsbookmark_border
കുമളി: വനമേഖലയോടുചേർന്ന കൃഷിയിടത്തിൽ കാവൽ ജോലി ചെയ്യുന്നയാളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് വനപാലകർ അറസ്റ്റിൽ.
പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന മേഘമല വനമേഖലയിലെ ഗൂഡല്ലൂർ വെട്ടുകാട് ഭാഗത്ത് ഈശ്വരൻ (52) കൊല്ലപ്പെട്ട കേസിലാണ് വനം വകുപ്പ് മധുര ഡിവിഷനിലെ ഗാർഡ് തിരുമുരുകൻ, മേഘമല വന്യജീവി സങ്കേതത്തിലെ വാച്ചർ ബെന്നി എന്നിവർ അറസ്റ്റിലായത്.
കഴിഞ്ഞ ആഗസ്റ്റ് 29നാണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് തേനി എസ്.പി നിയോഗിച്ച സ്പെഷൽ സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Next Story

