Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളക്കെട്ടിലെ ഒഴുക്കില്‍പ്പെട്ട് അഞ്ച് വയസുകാരി മരിച്ചു

text_fields
bookmark_border
വെള്ളക്കെട്ടിലെ ഒഴുക്കില്‍പ്പെട്ട് അഞ്ച് വയസുകാരി മരിച്ചു
cancel

വൈത്തിരി: അച്​ഛനും അമ്മക്കുമൊപ്പം തോട് മുറിച്ച് കടക്കവെ വെള്ളക്കെട്ടിലെ ഒഴുക്കില്‍പ്പെട്ട് അഞ്ച് വയസുകാരി മരിച്ചു. പൊഴുതന അച്ചൂര്‍ വേങ്ങാത്തോട് കാട്ടുനായ്ക്ക കോളനിയിലെ ഉണ്ണികൃഷ്ണന്‍-രതി ദമ്പതികളുടെ മകള്‍ ഉണ്ണിമായ (അഞ്ച്​) ആണ് മരിച്ചത്.

ബുധനാഴ്​ച ഉച്ചയോടെയാണ് സംഭവം. വെങ്ങാത്തോട് നാലാം നമ്പർ കൈതക്കൊല്ലി തോട്ടിൽ വീണാണ് അപകടം സംഭവിച്ചത്. മാതാപിതാക്കൾക്കൊപ്പം കുടുംബ വീട്ടിലേക്ക്​ പോവുന്നതിനിടയിൽ തോട്ടിലേക്ക്​ കാൽ വഴുതി വീഴുകയായിരുന്നു.

ഒഴുക്കില്‍പ്പെട്ട കുട്ടിയെ നാട്ടുകാര്‍ പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - River Accident: Five Years old Girl Dead
Next Story