Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരിയനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

text_fields
bookmark_border
athanas 987987
cancel

തിരുവനന്തപുരം: മരിയനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 നാണ് സംഭവം.

മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം തിരയില്‍പെട്ട് മറിയുകയായിരുന്നു. 12 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. പരിക്കേറ്റ അരുള്‍ദാസന്‍, ബാബു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അത്തനാസിന്റെ നില ഗുരുതരമായതിനാല്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മറ്റുള്ളവര്‍ നീന്തിക്കയറുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fisherman dies after his boat capsizes in Marianad
Next Story