അങ്കമാലിയിൽ മകനെ നിറയൊഴിച്ച് പിതാവ് വെടിവെച്ച് മരിച്ചു
text_fieldsകൊച്ചി: കുടുംബവഴക്കിനെ തുടർന്ന് മകനെ വെടിവെച്ച പിതാവ് സ്വയം നിറയൊഴിച്ച് മരിച്ചു. അങ്കമാലി അയ്യമ്പുഴയിലെ കാവുങ്കൽ വീട്ടില്‍ കൊള്ളിയാൻ മാത്യു(52) ആണ് മരിച്ചത്. പരിക്കേറ്റ മകന് മനുവിനെ (20) അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് മാത്യൂ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് മനുവിന് നേരെ നിറയൊഴിക്കുകയായിരുന്നു. മനുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വീട്ടുകാർ പുറത്തേക്കിറങ്ങിയ സമയം ഇയാൾ കയ്യിലുണ്ടായിരുന്ന ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു.
ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മാത്യു. തോക്കിെൻറ കുഴല്‍ വായിലേക്ക് വെച്ച് കാലുകൊണ്ടാണ് ഇയാൾ വെടിവെച്ചത്. ഉടൻ മാത്യുവിനെ അങ്കമാലി എൻ.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരിക്കേറ്റ മനു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
