Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം എക്‌സിറ്റ് പോളിന് നിരോധനം

text_fields
bookmark_border
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം എക്‌സിറ്റ് പോളിന് നിരോധനം
cancel

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച് തെരഞ്ഞെടുപ്പ്​ കമീഷൻ. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ്​ വരെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് വിലക്കിയാണ് വിജ്ഞാപനം.

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയത്ത് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സർവേയോ പ്രദർശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Exit poll banned in puthuppally bye election day
Next Story