Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യന്ത്രത്തകരാർ: ഷാർജ വിമാനം നെടുമ്പാശേരിയിൽ അടിയന്തിരമായി നിലത്തിറക്കി

text_fields
bookmark_border
യന്ത്രത്തകരാർ: ഷാർജ വിമാനം നെടുമ്പാശേരിയിൽ അടിയന്തിരമായി നിലത്തിറക്കി
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article
നെടുമ്പാശേരി: യന്ത്രത്തകരാറിനെ തുടർന്ന് ഷാർജയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ അടിയന്തിരമായി നിലത്തിറക്കി. എയർ അറേബ്യയുടെ നെടുമ്പാശേരിയിലേക്കുള്ള വിമാനമാണ് രാത്രി 7.25 ന് നിലത്തിറക്കിയത്. സാധാരണ നടപടിക്രമങ്ങൾ പാലിക്കാൻ കാത്തുനിൽക്കാതെ പ്രത്യേക അനുമതി ​തേടിയാണ് വിമാനം ഇറങ്ങിയത്. നെടുമ്പാശേരിയിലേക്ക് പറക്കുന്നതിനിടെ പൈലറ്റിന് തകരാർ ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് അധികൃതരുടെ സഹായം തേടി. വിമാനമിറങ്ങുമ്പോൾ നെടുമ്പാശേരിയിൽ സി.ഐ.എസ്.എഫ്, പൊലീസ്, മെഡിക്കൽ സംഘം തുടങ്ങിയവ സജ്ജരായി കാത്തുനിന്നു. 215 യാത്രക്കാരുമായി സുരക്ഷിതമായി തന്നെ നിലത്തിറക്കുവാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Engine failure: Sharjah flight makes emergency landing in Nedumbassery
Next Story