Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യന്ത്രത്തകരാർ: കോസ്റ്റ് ഗാർഡ് വിമാനം അടിയന്തരമായി ഇറക്കി

text_fields
bookmark_border
Coast Guard plane
cancel

നെടുമ്പാശ്ശേരി: യന്ത്രത്തകരാറിനെ തുടർന്ന് കോസ്റ്റ് ഗാർഡ് വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ശനിയാഴ്ച വൈകീട്ട് 6.25നാണ് സംഭവം. നിരീക്ഷണ പറക്കൽ കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു വിമാനം.

വിമാനത്തിന്‍റെ ഇടത് എൻജിൻ തകരാറിലാണെന്ന് മനസ്സിലാക്കിയ പൈലറ്റ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് എമർജൻസി ലാൻഡിങ് ആവശ്യപ്പെട്ടു. ഇതേതുടർന്ന് വിമാനത്താവളത്തിൽ സുരക്ഷാസന്നാഹങ്ങൾ ഒരുക്കി വിമാനം സുരക്ഷിതമായി ഇറക്കി.

വിമാനത്തിൽ കോസ്റ്റ് ഗാർഡിന്‍റെ അഞ്ച് ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. വിശദ പരിശോധനകൾക്ക്​ വിമാനം കോസ്റ്റ് ഗാർഡിന്‍റെ ഹാങ്ങറിലേക്ക്​ മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Engine failure: Coast Guard makes emergency landing of plane
Next Story