Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴില്‍ തട്ടിപ്പ് അന്വേഷിക്കണമെന്ന് യുവജന കമീഷന്‍

text_fields
bookmark_border
തൊഴില്‍ തട്ടിപ്പ് അന്വേഷിക്കണമെന്ന് യുവജന കമീഷന്‍
cancel
camera_alt

പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന സം​സ്ഥാ​ന യു​വ​ജ​ന ക​മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ൻ

ഡോ. ​ചി​ന്ത ജെ​റോമിന്‍റെ നേതൃത്വത്തിൽ പരാതികൾ കേൾക്കുന്നു

Listen to this Article

പത്തനംതിട്ട: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സംസ്ഥാന യുവജന കമീഷന്റെ ഇടപെടല്‍. പത്തനംതിട്ട സ്വദേശിയായ യുവാവില്‍നിന്ന് ഭീമമായ തുക തട്ടിയെടുത്ത കേസില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന യുവജന കമീഷന്‍ ചെയര്‍പേഴ്‌സൻ ഡോ. ചിന്ത ജെറോം കോഴിക്കോട് ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

കോഴിക്കോട് സ്വദേശിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് എ.സി.പി കമീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് പഴുതടച്ച് അന്വേഷണം നടത്തി യുവാവിന് നീതി ലഭ്യമാക്കണമെന്ന നിര്‍ദേശം പത്തനംതിട്ട പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച അദാലത്തില്‍ കമീഷന്‍ നല്‍കി.

ടിക്കറ്റിന്റെ ബാക്കി തുക ചോദിച്ച യുവതിയോട് കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കമീഷന്റെ നിര്‍ദേശം അനുസരിച്ച് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.അടുത്ത സിറ്റിങ്ങില്‍ കണ്ടക്ടറെ നേരിട്ട് ഹാജരാക്കണമെന്നും കമീഷന്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. അദാലത്തില്‍ 16 കേസാണ് പരിഗണിച്ചത്. പത്ത് കേസ് തീര്‍പ്പാക്കി. ആറെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി എട്ട് പരാതിയാണ് ലഭിച്ചത്.

കോളജുകളും ക്ലബുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരായ ശക്തമായ കാമ്പയിന്‍ ഉടന്‍ യുവജന കമീഷന്‍ നടത്തുമെന്ന് ചെയര്‍പേഴ്‌സൻ ചിന്ത ജെറോം പറഞ്ഞു. കമീഷന്‍ അംഗങ്ങളായ കെ.പി. പ്രമോഷ്, പി.എ. സമദ്, സെക്രട്ടറി ഡാര്‍ളി ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Employment fraud should be investigated: Youth Commission
Next Story