Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റേഷൻ കിട്ടിയില്ലെങ്കിൽ അലവൻസിന് അർഹത -ഭക്ഷ്യ കമീഷൻ ചെയർമാൻ
text_fieldsbookmark_border
കോഴിക്കോട്: ഇ-പോസ് യന്ത്രത്തിന്റെ തകരാർ മൂലമോ റേഷൻ കടയുടമകളുടെ വീഴ്ച കാരണമോ മുൻഗണന കാർഡുടമകൾക്ക് റേഷൻ ലഭിക്കാതെവരുകയോ പോരായ്മയുണ്ടാവുകയോ ചെയ്താൽ ഭക്ഷ്യഭദ്രത അലവൻസിന് അർഹതയുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ കമീഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ അറിയിച്ചു.
ജനങ്ങൾക്ക് ഈ അവകാശത്തെക്കുറിച്ച് കാര്യമായ അറിവില്ല. റേഷൻ വിഹിതത്തിലെ അളവിൽ കുറവുവന്നാലും പരാതി നൽകാം. എ.ഡി.എമ്മിനാണ് പരാതി നൽകേണ്ടത്. ഇതിനകം സംസ്ഥാനത്ത് 21 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Next Story

