Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി നിരക്ക് വർധന അനിവാര്യമെന്ന് മന്ത്രി കൃഷ്ണൻ കുട്ടി; ‘ഉപഭോക്താക്കൾക്ക് പോറലേൽക്കാതെ വർധന നടപ്പാക്കും’

text_fields
bookmark_border
k krishnankutty
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന അനിവാര്യമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെ വർധന നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമായി വന്നിരിക്കുകയാണ്.

ഇതിനകം തന്നെ നി​ര​ക്ക്​ വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വെ​ടു​പ്പു​ക​ളും തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ളും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ന​വം​ബ​റി​ൽ നി​ര​ക്ക്​ വ​ർ​ധ​ന പ്ര​ഖ്യാ​പി​ക്കാ​ൻ​ ല​ക്ഷ്യ​മി​ട്ടെ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പു​തി​യ നി​ര​ക്കി​ന്​ പ്രാ​ബ​ല്യം ന​ൽ​കി​യാ​വും തീ​രു​മാ​ന​മു​ണ്ടാ​വു​ക. അ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ ​19 പൈ​സ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ്​ ഡി​സം​ബ​റി​ലും തു​ട​രാ​ൻ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ​കെ.​എ​സ്.​ഇ.​ബി​യെ അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. വൈ​ദ്യു​തി വാ​ങ്ങ​ൽ ​ചെ​ല​വി​ലു​ണ്ടാ​യ വ​ർ​ധ​ന, വ​ർ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന-​പ​രി​പാ​ല​ന ചെ​ല​വു​ക​ൾ, മൂ​ല​ധ​ന നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ചെ​ല​വ്​ എ​ന്നി​വ ക​ണ​ക്കാ​ക്കു​മ്പോ​ൾ നി​ര​ക്ക്​ വ​ർ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ കെ.​എ​സ്.​ഇ.​ബി​യു​ടെ വാ​ദം.

2024-25 മു​ത​ൽ 2026-27 വ​രെ ജ​നു​വ​രി-​മേ​യ്​ കാ​ല​യ​ള​വി​ൽ ‘സ​മ്മ​ർ താ​രി​ഫ്​’ ആ​യി യൂ​നി​റ്റി​ന്​ പ​ത്ത്​ പൈ​സ വീ​തം അ​ധി​കം ഈ​ടാ​ക്കാ​ൻ അ​നു​വ​ദി​ക്ക​മെ​ന്ന​താ​ണ് മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ഥ​മാ​യി ഇ​​പ്പോ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​വ​ശ്യം. 2023-24ൽ 6989 ​എം.​യു (മി​ല്യ​ൺ യൂ​ണി​റ്റ്)​വൈ​ദ്യു​തി മാ​ത്ര​മാ​ണ്​ ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പി​ക്കാ​നാ​യ​തെ​ന്നും 24862 എം.​യു വി​ല​കൊ​ടു​ത്ത്​ പു​റ​ത്തു​നി​ന്നും വാ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്​ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കെ.​എ​സ്.​ഇ.​ബി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

നി​ര​ക്ക്​ പ​രി​ഷ്​​ക​രി​ക്കാ​നു​ള്ള അ​പേ​ക്ഷ​യി​ൽ 120 ദി​വ​സ​ത്തി​ന​കം ​തെ​ളി​വെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ആ​ഗ​സ്റ്റ്​ ര​ണ്ടി​നാ​ണ്​ കെ.​എ​സ്.​ഇ.​ബി അ​പേ​ക്ഷ ന​ൽ​കി​യ​ത്. നി​ര​ക്ക്​ ഉ​യ​ർ​ത്താ​നു​ള്ള ആ​വ​ശ്യ​ത്തി​നെ​തി​രെ തെ​ളി​വെ​ടു​പ്പു​ക​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

കെ​ടു​കാ​ര്യ​സ്​​ഥ​ത​മൂ​ല​മു​ള്ള ബാ​ധ്യ​ത ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ ഈ​ടാ​ക്കു​ന്ന​തി​നെ​തി​​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇ​തി​നി​ടെ നി​ര​ക്ക്​ വ​ർ​ധ​ന​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി​യ​ത്​ കെ.​എ​സ്.​ഇ.​ബി​ക്ക്​ ആ​ശ്വാ​സ​മാ​യി. അ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ല​ട​ക്കം കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടാ​തെ ചെ​ല​വു​ക​ളു​ടെ ഭാ​രം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്നെ​ന്ന വി​മ​ർ​ശ​ന​മാ​ണ്​ കെ.​എ​സ്.​ഇ.​ബി​ക്കെ​തി​രെ ഉ​യ​രു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Electricity rate hike is inevitable
Next Story