Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു

text_fields
bookmark_border
വൈദ്യുതി തൂണിൽനിന്നാണ് ഷോക്കേറ്റത്
വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു
cancel

ആനക്കര: വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു. കപ്പൂര്‍ പഞ്ചായത്ത് കൊള്ളന്നൂര്‍ ഞാവളുംകാട് ഒ.പി അശോകന്‍(46) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അയൽവീട്ടിലേക്ക് സര്‍വ്വീസ് വയര്‍ ശരിയാക്കുന്നതിനായി വൈദ്യുതി കാലില്‍ കയറിയതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ഷോക്കേല്‍ക്കുകയായിരുന്നു.

സുരക്ഷിതത്വം കണക്കിലെടുത്ത് കയറുപയോഗിച്ച് ബന്ധിച്ചിരുന്നതിനാല്‍ താഴെവീണില്ല. തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ഓഫ് ചെയ്ത് അശോകനെ താഴെയിറക്കി എടപ്പാള്‍ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കും. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story