Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചകവാതകം ചോർന്നതറിയാതെ സ്വിച്ചിട്ടു; തീ പടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

text_fields
bookmark_border
പാചകവാതകം ചോർന്നതറിയാതെ സ്വിച്ചിട്ടു; തീ പടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു
cancel

കൊട്ടിയം(കൊല്ലം): പാചകവാതക സിലിണ്ടർ ചോർന്നതറിയാതെ അടുക്കളയിലെ സ്വിച്ചിട്ടപ്പോൾ തീ ആളിപ്പടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടിൽ കെ. ബാലകൃഷ്ണന്റെ ഭാര്യ എൻ. രത്നമ്മയാണ് (74) മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളിൽ ഉറങ്ങുകയായിരുന്ന ഇവർ ചായയുണ്ടാക്കാൻ അടുക്കള വാതിൽ തുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോൾ തീ ആളിപ്പടരുകയായിരുന്നു. ശരീരത്തിൽ തീപിടിച്ചതോടെ അടുക്കളയിൽനിന്ന്‌ ഹാളിലേക്ക് നിലവിളിച്ചോടിയ രത്നമ്മ ഉടൻ കുഴഞ്ഞുവീണു. നിലവിളി കേട്ടുണർന്ന മകന്റെ ഭാര്യ ചിത്ര വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൊച്ചുമക്കൾ ചേർന്ന് രത്നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ടതോടെയാണ് തീ അണഞ്ഞത്.

ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രത്നമ്മ അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അർധരാത്രിയാണ് മരിച്ചത്.

രാജി, ബാബുലാൽ, രജനി എന്നിവരാണ് രത്നമ്മയുടെ മക്കൾ. മരുമക്കൾ: രാജേന്ദ്രൻ, ചിത്ര, സുനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elderly woman died after being burnt in the fire
Next Story