Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മല്ലപ്പള്ളിയിൽ വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികൾ മരിച്ച നിലയിൽ

text_fields
bookmark_border
mallappally 897768
cancel
camera_alt

വീടിന്‍റെ ജനൽചില്ലുകൾ തകർന്ന നിലയിൽ

മല്ലപ്പള്ളി (പത്തനംതിട്ട): മല്ലപ്പള്ളി പാടിമണ്ണിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കീഴ്വായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മല്ലപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ കൊച്ചരപ്പ് ചൗളിത്താനത്ത് വീട്ടിൽ സി.ടി. വർഗീസ് (78), ഭാര്യ അന്നമ്മ വർഗീസ് (73) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സമീപത്ത് താമസിക്കുന്ന വർഗീസിന്റെ സഹോദരൻ ഇതുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്ന് എത്തിയപ്പോഴാണ് സംഭവം പുറത്തിറഞ്ഞത്. ഇവരുടെ മകൻ വിദേശത്താണ്. പെൺമക്കൾ രണ്ടുപേരെയും വിവാഹം കഴിച്ച് അയച്ചതാണ്.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ കൃത്യമായ വിവരം അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - elderly couple died after a gas cylinder exploded inside their house
Next Story