കനാലിൽ വീണ് വയോധിക മരിച്ചു
text_fieldsനേമം: വയോധികയെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് ഇടത്തട്ടു മേലേ പുത്തൻ വീട്ടിൽ കുഞ്ഞമ്മ (83) ആണ് മരിച്ചത്. താന്നിവിള മുതുവല്ലൂർകോണത്തെ കനാലിലാണ് ശനിയാഴ്ച രാവിലെ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മകന്റെ വീടിനോട് ചേർന്ന ചായ്പിലാണ് കുഞ്ഞമ്മയുടെ താമസം. ശനിയാഴ്ച രാവിലെ കാപ്പി നല്കുന്നതിനായി നോക്കുമ്പോൾ വാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്.
തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിന് മുന്നിലുള്ള കനാലിൽ മൃതദേഹം കണ്ടത്. കനാലിൽ വെള്ളം ഉണ്ടായിരുന്നു. വള്ളിപ്പടർപ്പിൽ കുരുങ്ങിയതിനാൽ മൃതദേഹം ഒഴുകിപ്പോയില്ല. രാത്രിയിൽ പുറത്തിറങ്ങിയപ്പോൾ കാൽത്തെറ്റി വീണതാകാം എന്നതാണ് പ്രാഥമിക നിഗമനം. നരുവാമൂട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകി. പരേതനായ കുട്ടപ്പനാണ് ഭർത്താവ്. മക്കൾ: ചന്ദ്രിക, ശോഭന, സുരേഷ്കുമാർ, പരേതനായ ശശികുമാർ. മരുമക്കൾ: വേലായുധൻ, മണികണ്ഠൻ, സരസു, ബേബി.

