ഡിവൈ.എസ്.പി വയറ്റിൽ ചവിട്ടി, കൈക്കുഴ തെന്നി -വി.ജെ. ലാലി
text_fieldsചങ്ങനാശ്ശേരി: സമരസമിതി നേതാക്കളോട് സംസാരിക്കാന്‍പോലും തയാറാകാതെ നേതാക്കളെയെല്ലാം അടിച്ചമര്‍ത്തുന്ന നയമാണ് പൊലീസ് സ്വീകരിച്ചതെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി. ചങ്ങനാശ്ശേരി, മാടപ്പള്ളിയിൽ സിൽവർലൈൻ കല്ലിടലിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
സമരത്തിനിടയില്‍ ഡിവൈ.എസ്.പി വയറിന് ചവിട്ടിയതായി വി.ജെ. ലാലി പറഞ്ഞു. പൊലീസുകാര്‍ തൂക്കിയെടുത്ത് കൊണ്ടു പോകുന്നതിനിടെ കൈ തിരിഞ്ഞ് കൈക്കുഴ തെന്നിയും പരിക്കേറ്റിട്ടുണ്ട്. സ്കാനിങ് റിസൽറ്റ് ലഭിച്ചാലേ വയറ്റിലെ പരിക്കിനെക്കുറിച്ച് അറിയാന്‍ കഴിയൂവെന്നും ലാലി പറഞ്ഞു.

