'കുഞ്ഞിനെയും കുഞ്ഞൂഞ്ഞിനെ'യും പാലാരിവട്ടം പാലം കാണിച്ച് ഡി.വൈ.എഫ്.ഐ
text_fieldsഎൽ.ഡി.എഫ് സർക്കാർ പുനർനിർമാണം നടത്തിയ പാലാരിവട്ടം മേൽപാലം ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രതീകാത്മകമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും
മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിനെയും കാണിക്കുന്നു
കൊച്ചി: നിർമാണത്തകരാറിനെതുടർന്ന് പുനർനിർമിച്ച പാലാരിവട്ടം പാലം കാണിക്കാൻ 'കുഞ്ഞിനെയും കഞ്ഞൂഞ്ഞിനെ'യും കൊണ്ടുവന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി.
പാലാരിവട്ടം പാലത്തിെൻറ അഴിമതിക്കഥ തുറന്നുകാട്ടുന്നതിനായി നടത്തിയ വ്യത്യസ്തമായ പ്രതിഷേധത്തിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിെൻറയും വേഷത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കാളവണ്ടിയുമായി പാലത്തിലൂടെ യാത്ര നടത്തിയത്.
പിന്നാലെ മുദ്രാവാക്യംവിളികളുമായി പ്രവർത്തകരും അണിനിരന്നു. പാലത്തിെൻറ നടുവിലെത്തിയതോടെ ഇരുവരും വണ്ടിയിൽനിന്ന് ഇറങ്ങിയ ബലം പരിശോധിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പണിത പാലം തകരാറിനെത്തുടർന്നാണ് എൽ.ഡി.എഫ് സർക്കാർ പതുക്കിപ്പണിത പാലം ഞായറാഴ്ചയാണ് ജനങ്ങൾക്ക് തുറന്നുകൊടുത്തത്. ജില്ല സെക്രട്ടറി അഡ്വ. എ.എ. അൻഷാദ്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ആർ. രതീഷ്, ആർ. രഞ്ജിത്ത്, ദിപിൻ ദിലീപ്, ഒ.എം. സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു.

