Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപിച്ച് വണ്ടിയോടിച്ചാൽ പണി കിട്ടും! സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങിയത് 6,199 പേർ

text_fields
bookmark_border
മദ്യപിച്ച് വണ്ടിയോടിച്ചാൽ പണി കിട്ടും! സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങിയത് 6,199 പേർ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 13 രാവിലെ ഏഴു മുതല്‍ 17 രാവിലെ ഏഴു വരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിര്‍ദേശപ്രകാരം സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ച് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം റൂറലിലാണ്- 710 കേസുകള്‍. തിരുവനന്തപുരം റൂറലില്‍ 497 ഉം കോട്ടയത്ത് 456 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കാസർകോടാണ് 75 കേസുകള്‍. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്നും എ.ഡി.ജി.പി പി. വിജയൻ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Drunk Driving: 6,199 Caught in Special Drive
Next Story