Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍
text_fieldsbookmark_border
കൊണ്ടോട്ടി: രാസ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍. താനൂര്‍ കെ. പുരം സ്വദേശി മുളന്തലപ്പാട് രവീന്ദ്രനാണ് (47) അറസ്റ്റിലായത്. 80 ലക്ഷത്തോളം വില വരുന്ന മയക്കു മരുന്ന് പിടികൂടിയ സംഭവത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അന്തര്‍ സംസ്ഥാന ബസ് സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് രവീന്ദ്രൻ. നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം ഇയാളെ ഉപയോഗിച്ച് 10 തവണ വലിയ അളവില്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഒമ്പതായി.
Next Story

