Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാറൂഖ് കോളജിന് ആദ്യ വനിത പ്രിൻസിപ്പൽ

text_fields
bookmark_border
Dr Aysha Swapna, Farook College
cancel
camera_alt

ഡോ. ആയിഷ സ്വപ്ന

കോഴിക്കോട്: മലബാറിന്റെ വിദ്യാഭ്യാസ രംഗത്ത് 75 വർഷമായി തലയെടുപ്പോടെ നിൽക്കുന്ന ഫാറൂഖ് കോളജിന് ചരിത്രത്തിലാദ്യമായി വനിത പ്രിൻസിപ്പൽ. ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയറ്റ് പ്രഫസർ ഡോ. ആയിഷ സ്വപ്നയാണ് ആദ്യ വനിത പ്രിൻസിപ്പലാകുന്നത്. പ്രിൻസിപ്പലായ ഡോ. കെ.എം. നസീർ വിരമിക്കുന്ന ഒഴി​വിലാണ് എറണാകുളം സ്വദേശിയായ ആയിഷ സ്വപ്ന ചുമതലയേൽക്കുന്നത്.

2008 ജൂൺ നാലിന് ഇംഗ്ലീഷ് വിഭാഗത്തിൽ അസി. പ്രഫസറായാണ് ആയിഷ സ്വപ്ന ഫാറൂഖ് കോളജിൽ ​സർവിസിൽ പ്രവേശിച്ചത്. അതിനുമുമ്പ് വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ ലെക്ചറർ ആയിരുന്നു.

​എറണാകുളം സെന്റ് തെരേസാസിൽ നിന്ന് ബിരുദവും 1995ൽ എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും നേടിയ ആയിഷ സ്വപ്ന, 2004ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എഡ് നേടി. 2017ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നുതന്നെ പിഎച്ച്.ഡിയും കരസ്ഥമാക്കി. നിരവധി ലേഖനങ്ങൾ എഴുതുകയും എഡിറ്റ് ചെയ്യുകയുമുണ്ടായി.

ഭർത്താവ് ​ഡോ. സി.കെ. മഖ്ബൂൽ ജെ.ഡി.ടി ഇസ്‍ലാം ആർട്സ് ആൻഡ് സയൻസ് കോളജിന്റെ പ്രിൻസിപ്പലാണ്. മക്കൾ: അദ്നാൻ, അഫ്രീൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dr. Aysha Swapna First woman principal of Farook College
Next Story