Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരട്ട വോട്ട്: ബി.ജെ.പി ജില്ല അധ്യക്ഷൻ വോട്ട് ചെയ്യാത്തത് പാർട്ടി തീരുമാന പ്രകാരമെന്ന് സി. കൃഷ്ണകുമാർ

text_fields
bookmark_border
C Krishnakumar
cancel

പാലക്കാട്: ബി.ജെ.പി ജില്ല അധ്യക്ഷൻ കെ.എം ഹരിദാസ് വോട്ട് ചെയ്യാത്തത് പാർട്ടി തീരുമാന പ്രകാരമെന്ന് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ. ഹരിദാസിനെ തടഞ്ഞ് ബൂത്തിൽ അനാവശ്യ ഭീതി പരത്താനായിരുന്നു ശ്രമം. ഒരു വോട്ട് കുറഞ്ഞാലും വോട്ടർമാർക്കിടയിൽ ഭീതി ഒഴിവാക്കാൻ തീരുമാനിച്ചെന്നും സി. കൃഷ്ണകുമാർ വ്യക്തമാക്കി.

വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. പോളിങ് ബൂത്തിന് മുമ്പിൽ നിന്ന് ഷാഫി പറമ്പിൽ വോട്ട് ചോദിച്ചു. ബൂത്തിൽ പ്രശ്നമുണ്ടാക്കി വോട്ടർമാർ വരാതിരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സി. കൃഷ്ണകുമാർ വ്യക്തമാക്കി.

അതേസമയം, ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ല്‍ കു​ടു​ങ്ങി​യതിനെ തുടർന്ന് ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​എം. ഹ​രി​ദാ​സ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യി​ല്ല. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് വോ​ട്ട് ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ട് ഹ​രി​ദാ​സ് സ്വീ​ക​രി​ച്ച​ത്. ജി​ല്ല പ്ര​സി​ഡ​ന്റി​നെ​തി​രാ​യ ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി.​ജെ.​പി​ക്ക് ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു. ഹ​രി​ദാ​സ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യാ​ൽ ബൂ​ത്ത് ഏ​ജ​ന്‍റ് ഒ​ബ്ജ​ക്ഷ​ന്‍ ഉ​ന്ന​യി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ൽ​ത്താ​ൻ​പേ​ട്ട സ്കൂ​ളി​ലെ 73ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ സം​ഘ​ടി​ച്ചെ​ത്തി പ്ര​തി​ഷേ​ധി​ക്കുകയും ചെയ്തു.

വോ​ട്ടി​ങ് അ​വ​സാ​നി​ക്കാ​റാ​കു​മ്പോ​ൾ ഹ​രി​ദാ​സ് എ​ത്തു​മെ​ന്നാ​യി​രു​ന്നു വി​വ​രം. വൈ​കീ​ട്ട് ആ​റു വ​രെ ബൂ​ത്തി​ന് പു​റ​ത്ത് ത​മ്പ​ടി​ച്ച കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ ഹ​രി​ദാ​സ് വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തു​ന്നി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ പി​രി​ഞ്ഞു​ പോ​വു​ക​യാ​യി​രു​ന്നു. വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി​യും പൊ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​വു​മു​ണ്ടാ​യി. പ​ട്ടാ​മ്പി കൊ​പ്പ​ത്തും ഹ​രി​ദാ​സി​ന് വോ​ട്ടു​ണ്ടെ​ന്നും ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ കൈ​വ​ശം​വെ​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും ഹ​രി​ദാ​സി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ശ്രീ​ക​ണ്ഠ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

വോ​ട്ട് ചെ​യ്യാ​തി​രു​ന്ന​ത് വി​വാ​ദം ഒ​ഴി​വാ​ക്കാ​നാ​ണെ​ന്നും തീ​രു​മാ​നം നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ചാ​ണെ​ന്ന് ഹ​രി​ദാ​സും വ്യ​ക്ത​മാ​ക്കി. താ​ന്‍ കു​റേ​ക്കാ​ല​മാ​യി പാ​ല​ക്കാ​ട് ബി.​ജെ.​പി ജി​ല്ല ഓ​ഫി​സി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് വോ​ട്ട് ഇ​വി​ടേ​ക്ക് മാ​റ്റി​യ​തെ​ന്നു​മാ​യി​രു​ന്നു ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ ഹ​രി​ദാ​സ് നേ​ര​ത്തേ പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Double vote: C. Krishna Kumar react to BJP district president did not vote
Next Story