'സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പേരുകൾ നീക്കരുത്'-വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ
text_fieldsമലപ്പുറം: സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പേരുകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച നാമ കോശത്തിൽനിന്ന് ദക്ഷിണേന്ത്യയിലെ പ്രമുഖരായ രക്തസാക്ഷികളുടെ പേരുകൾ നീക്കം ചെയ്യാനുള്ള ശ്രമത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ദേശീയ കമ്മിറ്റി പ്രതിഷേധിച്ചു.
ഫൗണ്ടേഷൻ രക്ഷാധികാരി അഡ്വ. അബ്ദുറഹ്മാൻ കാരാട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അലവി കക്കാടൻ ഉദ്ഘാടനം ചെയ്തു.
വർക്കിങ് പ്രസിഡൻറ് ബംഗാളത്ത് കുഞ്ഞിമുഹമ്മദ്, കെ.പി.ഒ. റഹ്മത്തുല്ല, കെ.പി.എസ്. ആബിദ് തങ്ങൾ, ഒ.എ. വഹാബ്, മുസ്തഫ കൊടക്കാടൻ, അസൈനാർ ആൽപറമ്പ്, നാസർ ഡിബോണ, കെ.കെ. മുനീർ, സമദ് ചേറൂർ, സക്കീർ അഞ്ചാലൻ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി ടി.പി. വിജയൻ സ്വാഗതവും മീഡിയ കോഓഡിനേറ്റർ ഇ.കെ.എം. കോയ നന്ദിയും പറഞ്ഞു

