ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കരുത് -ഒ. അബ്ദുറഹ്മാന്
text_fieldsജസ്റ്റിഷ്യ സംസ്ഥാന കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതുതായി എൻറോള്‍ ചെയ്തവര്‍ക്കുള്ള അനുമോദനവും ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ജനങ്ങളുടെ അവസാന പ്രതീക്ഷയായ ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന സ്വഭാവത്തില്‍ പരമോന്നത നീതിപീഠങ്ങള്‍ മാറരുതെന്ന് 'മാധ്യമം' ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാന് അഭിപ്രായപ്പെട്ടു.
ജസ്റ്റിഷ്യ സംസ്ഥാന കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതുതായി എൻറോള്‍ ചെയ്തവര്‍ക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്വില്‍ ഫൗണ്ടേഷന് ചെയര്മാന് കെ.കെ. സുഹൈല്‍, ജസ്റ്റിഷ്യ വൈസ് പ്രസിഡന്റും റിട്ട. മജിസ്ട്രേറ്റുമായ എം. ത്വാഹ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. പുതുതായി എൻറോള്‍ ചെയ്തവര്‍ക്കുള്ള മെമന്റോ ഒ. അബ്ദുറഹ്മാന്, ടി.കെ. ഹുസൈന് എന്നിവര്‍ വിതരണം ചെയ്തു. പരിപാടിയില്‍ ജസ്റ്റിഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. അഹമദ് കുട്ടി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എം.സി. അനീഷ് സ്വാഗതവും അഡ്വ. ഫൈസല്‍ പി. മുക്കം നന്ദിയും പറഞ്ഞു.

