Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോർ’, അത് മാത്രമാണ് പോര്; വിവാദങ്ങളിൽ പ്രതികരിച്ച് ദിവ്യ എസ് അയ്യർ

text_fields
bookmark_border
https://www.madhyamam.com/tags/divya-s-iyer
cancel

തിരുവനന്തപുരം: മാ​ലി​ന്യ​മു​ക്ത കേ​ര​ളം പ​രി​പാ​ടി​യി​ൽ ത​ദ്ദേ​ശ വ​കു​പ്പ് സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ​യുമായി താൻ പോരിലാണെന്ന വിവാദത്തിൽ പ്രതികരണവുമായി പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​രുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അ​നു​പ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച നി​ർ​മ​ലം പ​രി​പാ​ടിയും ദിവ്യയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച​ ഐ.​സി 100 പ​ദ്ധ​തിയുമാണ് വിവാദമായത്.

ദി​വ്യ എ​സ്. അ​യ്യർ കുറിച്ചത്:

പോരും ഇല്ലാ.

പോരാത്തതിനു മത്സരവും ഇല്ല.

മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു,

പുകഴ്ത്തുന്നു എന്ന് മാത്രമേ ഇന്നു വരെ

മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും എന്നെ

‘പഴിചാരി’ കേട്ട ഓർമ്മയുള്ളൂ.

ഇപ്പോൾ പോര്, മത്സരം, ചേരിതിരിവ്

എന്നൊക്കെ കേൾക്കുമ്പോൾ

അത് ഞാൻ അല്ല, എന്നെക്കുറിച്ച് അല്ല

എന്ന ഉറച്ചബോധ്യം മനസ്സിൽ തെളിയുന്നുണ്ട്.

ഒരുനാളും ഒരാളോടും ഞങ്ങൾക്ക് തോന്നാത്ത

വികാരങ്ങൾ ആണ് ഇവ.

വ്യക്തമായ നിർദേശം ലഭിച്ചതിനെ തുടർന്ന്

ഞങ്ങൾ കൃത്യനിർവഹണം നടത്തിയിട്ടുണ്ട്

എന്നതാണ് സത്യം. ഭാവനാവിരാജിതമായ

പ്രചാരണങ്ങൾക്ക് വിരാമം ഇടണം എന്ന്

അഭ്യർഥിക്കുന്നു.

ഈയടുത്തകാലത്ത് ആദി എന്ന യുവകവിയുടെ

ഒരു കവിതയിൽ വായിച്ചത് ഓർക്കുന്നു

‘വലിയ സത്യങ്ങളും

ചെറിയ നുണകളും തമ്മിലാണ്

പോർ’

അത് മാത്രമാണ് പോര്.


അതേസമയം, ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും നി​ർ​മ​ലം പ​രി​പാ​ടിയും ഐ.​സി 100 പ​ദ്ധ​തിയും ര​ണ്ടാ​ണെ​ന്നും ഒ​ന്ന്​ ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തും മ​റ്റൊ​ന്ന്​ 100 ദി​വ​സ​ത്തെ പ​രി​പാ​ടി​യാ​ണെ​ന്നു​മാ​ണ്​ ത​ദ്ദേ​ശ​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​തു സം​ബ​ന്ധി​ച്ച്​ പ്ര​ത്യേ​കം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ക്കി​യി​ട്ടു​​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ​റ​വൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് നി​ർ​മ​ലം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. സ​ർ​ക്കാ​റി​ന്‍റെ നൂ​റ്​​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​തോ​ടെ​യു​ള്ള കാ​മ്പ​യി​ൻ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. 2031 വ​രെ നീ​ളു​ന്ന വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ല​ക്ഷ്യം. നി​ർ​മ​ലം പു​തു​യു​ഗ ശു​ചി​ത്ര കേ​ര​ളം പ​ദ്ധ​തി​യു​ടെ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ത​ദ്ദേ​ശ​വ​കു​പ്പ് സെ​ക്ര​ട്ട​റി ടി.​വി അ​നു​പ​മ യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 30നാ​യി​രു​ന്നു ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story