Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് ദിവ്യ എസ്. അയ്യര്‍; പോസിറ്റീവായി ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമെന്ന് ശബരീനാഥൻ

text_fields
bookmark_border
Divya S Iyer, K Radhakrishnan Viral Picture
cancel
camera_alt

മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ് 

തിരുവനന്തപുരം: എം.പിയായതിനെ തുടർന്ന് രാജിവെച്ച മുന്‍ മന്ത്രി കെ. രാധാകൃഷ്ണനെ ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ് ആശ്ലേഷിക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ കെ. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഓര്‍മക്കുറിപ്പിനൊപ്പമാണ് മന്ത്രിയായ സമയത്ത് രാധാകൃഷ്ണനൊപ്പം പകർത്തിയ ചിത്രങ്ങളും പങ്കുവെച്ചത്.

‘കനിവാര്‍ന്ന വിരലാല്‍ വാര്‍ത്തെടുത്തൊരു കുടുംബം. രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ, സര്‍... എന്നിങ്ങനെ പല വാത്സല്യവിളികള്‍ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയില്‍ യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടര്‍ വസതിയില്‍ നിന്നും ഞാന്‍ ഇറങ്ങുമ്പോള്‍ അന്നു അദ്ദേഹത്തിന്റെ സ്‌നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കല്‍ കൂടി നുകര്‍ന്നപോല്‍’ -എന്നായിരുന്നു ദിവ്യ എസ്. അയ്യരുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.


കെ. രാധാകൃഷ്ണനെ ദിവ്യ എസ്. അയ്യര്‍ ആശ്ലേഷിക്കുന്ന ചിത്രത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്. നിരവധി പേര്‍ വൈറൽ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ റീപോസ്റ്റ് ചെയ്യുന്നുണ്ട്.

കെ. രാധാകൃഷ്ണനും ദിവ്യ എസ്. അയ്യരുമുള്ള ചിത്രം വൈറലായതിന് പിന്നാലെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥന് ഇതുസംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശബരിനാഥൻ കുറിച്ചു

ശബരിനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

‘ശ്രീ കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തെ വീട്ടില്‍ കാണാന്‍ പോയിരുന്നു. അതിനു ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഓര്‍മ്മകുറിപ്പിനോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു. അതില്‍ ഒരു ഫോട്ടോ ഇപ്പോള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്.


സംസ്ഥാന മന്ത്രിയായിരുന്ന ഘട്ടത്തില്‍ ശ്രീ കെ. രാധാകൃഷ്ണന്‍ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രി ഭക്ഷണവും കഴിഞ്ഞാണ് തിരികെ പോയത്.

ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്. നെഗറ്റീവ് കമന്റ്‌സും മറ്റു അപ്രസക്തവാദങ്ങളും നോക്കാതിരുന്നാള്‍ മതി, അപ്പോള്‍ ഹാപ്പി സണ്‍ഡേ!’- ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Divya S Iyer and K Radhakrishnan'd Viral Picture
Next Story