പീപ്ള്‍സ് ഫൗണ്ടേഷന് സ്കോളര്‍ഷിപ് വിതരണം
text_fieldsപീപ്ള്‍സ് ഫൗണ്ടേഷന് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ വിതരണം സെക്രട്ടറി അയ്യൂബ് തിരൂർ എസ്.ഐ.ഒ-ജി.ഐ.ഒ സംസ്ഥാന ഭാരവാഹികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പീപ്ള്‍സ് ഫൗണ്ടേഷന് ബൈത്തുസകാത്ത് കേരളയുടെ സഹകരണത്തോടെ നൽകിവരുന്ന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകൾ വിതരണം ചെയ്തു. എസ്.ഐ.ഒ-ജി.ഐ.ഒ സംസ്ഥാന ഭാരവാഹികൾക്ക് കൈമാറി പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി അയ്യൂബ് തിരൂർ വിതരണോദ്ഘാടനം നിർവഹിച്ചു. സോഷ്യല്‍ സ്റ്റഡീസ്, ലീഗല്‍, മീഡിയ, മാനേജ്മെന്റ്, പ്യുവർ സയൻസ് എന്നീ മേഖലയിലാണ് പ്രധാനമായും സ്കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നത്.
പീപ്ൾസ് ഫെലോഷിപ് പദ്ധതിയുടെ ഭാഗമായുള്ള ടാലന്റ് എക്സാമിലൂടെയും ഇന്റര്‍വ്യൂവിലൂടെയും തെരഞ്ഞെടുത്ത വിദ്യാർഥികൾ ഉൾപ്പെടെ 40 പേർക്കാണ് സ്കോളര്‍ഷിപ് വിതരണം ചെയ്തത്.
പീപ്ൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ കെ. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ ഹമീദ് സാലിം വിദ്യാർഥികളുമായി സംവദിച്ചു. ബൈത്തുസ്സകാത്ത് കേരള എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.പി. ഹബീബ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി നിയാസ് വേളം, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം മുബഷിറ എന്നിവർ സംസാരിച്ചു. പ്രോജക്ട് ഡയറക്ടർ സി. റമീം, അൻഷഹൻ എന്നിവർ നേതൃത്വം നൽകി.

