ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിൽ പ്രതിഷേധം; സംസ്ഥാന ഉപാധ്യക്ഷനെ യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു
text_fieldsകണ്ണൂർ: കോർപറേഷൻ ഡപ്യൂട്ടി മേയറെ തീരുമാനിച്ചതിനെ ചൊല്ലി കണ്ണൂരിലെ മുസ്‍ലിം ലീഗിൽ പ്രതിഷേധം. ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ ഖാദർ മൗലവി, ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി എന്നിവരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവർത്തകർ കാറിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഏകദേശം 15 മിനിറ്റോളം നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെച്ച് അധിക്ഷേപിച്ചു.
ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടുത്തതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളി കൊണ്ടാണ് ഷബീനയെ തെരഞ്ഞെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യു.ഡി.എഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുള്‍ ഖാദര്‍ മൗലവിയെ തടഞ്ഞുവെക്കുകയായിരുന്നു.
ലീഗിനെ നശിപ്പിക്കുകയാണ് അബ്ദുള്‍ ഖാദര്‍ മൗലവിയെന്ന് തടഞ്ഞുവെച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഷബീന ടീച്ചറെ ഡപ്യൂട്ടി മേയറായി നിശ്ചയിച്ചത് ജില്ലാ പ്രസിഡന്‍റ് ഏകപക്ഷീയമായാണെന്നാണ് വിമർശനം. തെരഞ്ഞെടുപ്പിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂർ മേഖലാ ജനറല്‍ സെക്രട്ടറി റാഷിദ് തായത്തെരു രാജിവെച്ചു.

