Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേവികുളം തെരഞ്ഞെടുപ്പ് കേസ്; തടസ്സഹരജിയുമായി ഡി. കുമാർ
text_fieldsbookmark_border
ന്യൂഡല്‍ഹി: ദേവികുളത്തെ സി.പി.എം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈകോടതി വിധിക്കു പിന്നാലെ പരാതിക്കാരനായ യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാർ തടസ്സഹരജിയുമായി സുപ്രീംകോടതിയിലെത്തി.
ഹൈകോടതി വിധിക്കെതിരെ രാജ സുപ്രീംകോടതിയിലെത്തിയാൽ തന്റെ ഭാഗം കേൾക്കാതെ ഇടക്കാല ഉത്തരവ് അനുവദിക്കരുതെന്ന് അഡ്വ. അൽജോ ജോസഫ് മുഖേന ഡി. കുമാർ സമർപ്പിച്ച തടസ്സഹരജിയിൽ ബോധിപ്പിച്ചു. എ. രാജക്ക് സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ പത്തു ദിവസത്തേക്ക് ഇടക്കാല സ്റ്റേ ഹൈകോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
Next Story

