സി.കെ. ആശ എം.എല്‍.എയുടെ വീട്ടിലേക്കുള്ള ദിശാബോര്‍ഡ് നശിപ്പിച്ചു
text_fieldsസി.കെ. ആശ എം.എല്‍.എയുടെ വീട്ടിലേക്കുള്ള ദിശാബോര്‍ഡ് നശിപ്പിച്ച നിലയില്‍
വൈക്കം: സി.കെ. ആശ എം.എല്‍.എയുടെ വീട്ടിലേക്കുള്ള ദിശാബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. വെച്ചൂര്‍ ശാസ്തക്കുളം ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വീട്ടിലേക്കുവെച്ച ബോര്‍ഡാണ് റോഡിലേക്ക് ഒടിച്ചിട്ടത്.
പേര് എഴുതിയിരുന്ന ഫ്ലക്സും കീറിക്കളഞ്ഞിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ പ്രകടനവും സമ്മേളനവും നടത്തി. ജില്ല എക്സി. അംഗം ഇ.എന്‍. ദാസപ്പന് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, വെച്ചൂര്‍ ലോക്കല്‍ സെക്രട്ടറി കെ.എം. വിനോഭായ്, പി.എസ്. പുഷ്കരന്, സജീവ് ബി. ഹരന്, കെ.കെ. ചന്ദ്രബാബു, കെ.ബി. ശോഭന എന്നിവര്‍ സംസാരിച്ചു.
എസ്. തൃദീപ്, എന്‍. അഭിഷേക്, യു. മോഹനന്, ജോസ് സൈമണ്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. ദിശാ ബോര്‍ഡ് നശിപ്പിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.എം.എല്‍.എയുടെ പരാതിയിൽ പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. വൈക്കം സി.ഐ കെ.ജി. കൃഷ്ണന് പോറ്റിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടകളിലെയ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

