നിറദീപങ്ങളുടെ ശോഭയിൽ ഇന്ന് ദീപാവലി
text_fieldsകോഴിക്കോട്: ആഘോഷത്തിെൻറ വർണപ്പൊലിമയിൽ ഇന്ന് ദീപാവലി. തിൻമയുടെ മേൽ നന്മയുടെ വിജയം വിളംബരം ചെയ്യുന്ന ദിനത്തെ നിറദീപങ്ങളുടെ ശോഭയിൽ ഇന്ന് നാട് വരവേൽക്കും. വീട ുകളിൽ ദീപങ്ങൾ തെളിയിച്ചും മധുരം പങ്കിട്ടും പൂത്തിരികൾ കത്തിച്ചും നാടെങ്ങും ഉത്സവനിറവിലാണ്. മഹാവിഷ്ണു നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച ദിവസമാണ് ദീപാവലിയെന്നാണ് െഎതിഹ്യം.
വീടുകളും വ്യാപാര സ്ഥാപനങ്ങളും ദീപാലംകൃതമായി. രാവിലെ പുതുവസ്ത്രങ്ങളണിഞ്ഞ് ക്ഷേത്രങ്ങളിലേക്ക് പോകും. സദ്യയൊരുക്കിയും മധുരപലഹാരങ്ങൾ നൽകിയും കുടുംബങ്ങൾ സൗഹൃദം പുതുക്കും.
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദീപാവലി ആശംസകള്‍ നേര്‍ന്നു. ‘ദയാമയമായ വാക്കിലൂടെയും ശ്രേഷ്ഠമായ പ്രവൃത്തിയിലൂടെയും സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും ഒരുമയുടെയും പ്രകാശം പരത്താന്‍ ദീപങ്ങളുടെ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ’ എന്ന് ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ദീപാവലി ആശംസകൾ നേർന്നു.
