കേരള ഘടകത്തിന്റെ തീരുമാനം ചർച്ചക്ക് ശേഷം –ശ്രേയാംസ് കുമാർ
text_fieldsന്യൂഡൽഹി: ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ ലോക്താന്ത്രിക് ജനതാദളിന്റെ ലയനം പ്രഖ്യാപിച്ചെങ്കിലും ഇടതു ജനാധിപത്യ മുന്നണിയിൽ ഘടക കക്ഷിയായ കേരള ഘടകം ഇതുസംബന്ധിച്ച തീരുമാനമെടുത്തിട്ടില്ല. ഈ മാസം ചേരുന്ന സംസ്ഥാന കമ്മിറ്റി ലയനവുമായി ബന്ധപ്പെട്ട ചർച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്ന് പാർട്ടി എം.പി എം.വി. ശ്രേയാംസ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
പാർട്ടിയുടെ ഭരണഘടന പ്രകാരം പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ശ്രേയാംസ് കുമാർ ചൂണ്ടിക്കാട്ടി. ദേശീയ നിർവാഹക സമിതി വിളിക്കുകയും 75 ശതമാനം പ്രതിനിധികൾ അതിൽ ഹാജരാകുകയും വേണം. ശരദ് യാദവ് മാത്രമാണ് ഇപ്പോൾ ആർ.ജെ.ഡിയിൽ ലയിച്ചതെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.

