17കാരിയുടെ മരണം; പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ
text_fieldsഅടൂർ: ആശുപത്രിയിൽ ചികില്‍സയിലിരിക്കെ 17കാരി മരിച്ച സംഭവത്തിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അറസ്റ്റിൽ. നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ.അഖിലിനെയാണ് (18) അടൂർ പൊലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടി അഞ്ചു മാസം ഗര്‍ഭിണിയായിരുന്നുവെന്ന് മൃതദേഹ പരിശോധനയിൽ കണ്ടെത്തിയിരുന്നു. യുവാവിന്റെ കുറ്റ സമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പനിക്ക് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സ തേടിയ പെൺകുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പിന്നീട് പോക്സോ വകുപ്പ് കൂടി ചേര്‍ത്തു. കഴിഞ്ഞ ദിവസം വിദ്യാർഥിനിയുടെ ബാഗിൽ നിന്നും ലഭിച്ച കത്തിൽ ഗർഭിണിയാണെന്നതിന്റെ സൂചനയുണ്ടായിരുന്നു. ഇതോടെ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നുള്ള സംശയം ബലപ്പെട്ടു. ഗർഭസ്ഥശിശുവിന്റെ ഡി.എൻ.എ. സാമ്പിളുകൾ നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. യുവാവിന്റെ രക്തസാമ്പിളും ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കും. കഴിഞ്ഞ ദിവസം വിദ്യാർഥിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

