Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസിലെ അച്ചാറിൽ ചത്ത പല്ലി

text_fields
bookmark_border
Dead lizard in pickle in hostel mess of Digital University
cancel

തിരുവനന്തപുരം: തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റലിലെ മെസിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. 300 ലധികം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ വിളമ്പിയ അച്ചാറിലാണ് പല്ലിയെ കണ്ടെത്തിയത്.

ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. വൃത്തീഹീനമായ രീതിയിൽ ഭക്ഷണം നൽകുന്നത് ഇതി ആദ്യമായല്ലെന്നും ഹോസ്റ്റൽ മെസിൽ ഭക്ഷണത്തിൽ പുഴുവിനെയും പാറ്റയെയും കണ്ടിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തെ തുടർന്ന് ഹോസ്റ്റൽ മെസ് അടച്ചിട്ടിരിക്കുകയാണ്. കോളജ് അധികൃതർ നാളെ രാവിലെ മെസ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.

ഭക്ഷണത്തെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികൾ മംഗലപുരം പൊലീസിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനും പരാതി നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dead lizard in pickle in hostel mess of Digital University
Next Story