Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടന്നൽ ആക്രമണത്തിൽ ക്ഷീരകർഷകന് ദാരുണാന്ത്യം; മകനും അയൽവാസിക്കും പരിക്ക്
text_fieldsbookmark_border
Listen to this Article
ആലുവ: കടന്നൽ ആക്രമണത്തിൽ ക്ഷീരകർഷകൻ മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച മകനും അയൽവാസിക്കും പരിക്കേറ്റു. തോട്ടുമുഖം മഹിളാലയം പറോട്ടിൽ ലൈനിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസനാണ് (68) കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ കടന്നൽക്കൂട്ടം പൊതിയുകയായിരുന്നു. ശിവദാസിന്റെ കരച്ചിൽ കേട്ട് മകൻ പ്രഭാതാണ് (32) ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ സമീപ വാസിയായ പനച്ചിക്കൽ വീട്ടിൽ അജിയും (40) എത്തുകയായിരുന്നു. ഇരുവരെയും ആലുവ ലക്ഷ്മി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

