Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആൻഡമാൻ കടലിൽ ചക്രവാതച്ചുഴിക്ക് സാധ്യത; മഴ വീണ്ടും ശക്തമായേക്കും

text_fields
bookmark_border
ആൻഡമാൻ കടലിൽ ചക്രവാതച്ചുഴിക്ക് സാധ്യത; മഴ വീണ്ടും ശക്തമായേക്കും
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മിതമായ/ഇടത്തരം തോതിൽ മിന്നലോടുകൂടിയ മഴ തുടരാനും സെപ്റ്റംബര്‍ 28, 29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും തെക്കന്‍ ഛത്തിസ്ഗഢിനു മുകളിലും തീരദേശ തമിഴ്നാടിന് മുകളിലും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.

സെപ്റ്റംബര്‍ 29ഓടെ വടക്കന്‍ അന്തമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ അന്തമാന്‍ കടലിനും മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കും. തുടര്‍ന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.

കേരളതീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 1.8 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cyclone likely in Andaman Sea; The rain may intensify again
Next Story