Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി.ആർ.പി.എഫ് ജവാന് ​ഗുരുതര പരിക്ക്

text_fields
bookmark_border
15കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി.ആർ.പി.എഫ് ജവാന് ​ഗുരുതര പരിക്ക്
cancel

തിരുവനന്തപുരം: 15കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി.ആർ.പി.എഫ് ജവാന് ​ഗുരുതര പരിക്ക്. പള്ളിപ്പുറം മുഴുത്തിരിയവട്ടത്തിന് സമീപം വൈകിട്ട് നാലുമണിയോടുകൂടി ആയിരുന്നു അപകടം. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ജവാൻ സിയാദ് (46) നാണ് പരിക്കേറ്റത്.

അപകടത്തിൽ സിയാദിന്റെ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സിയാദ്. തെറ്റായ ദിശയിൽ വന്ന ബൈക്കാണ് സി.ആർ.പി.എഫ് ജവാനെ ഇടിച്ചത്.

പരിക്കേറ്റ സിയാദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ കുട്ടിയെ തടഞ്ഞ് നിർത്തി വിവരങ്ങൾ ചോദിച്ചതോടെയാണ് പ്രായപൂർത്തി ആയിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അപകടത്തിൽ 15കാരനും നിസ്സാര പരിക്കുണ്ട്. മംഗലപുരം പൊലീസ് കേസെടുത്തു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CRPF jawan seriously injured in bullet driven by 15-year-old
Next Story