Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsbookmark_border
കൊച്ചി: മൂവാറ്റുപുഴ വാഴപ്പള്ളിയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ഷെയ്ഖ് സിദ്ദിഖിനെയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് കഞ്ചാവ് മറ്റൊരാൾക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
കഞ്ചാവ് വിൽപനക്കായി ഇയാൾ കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിൽ നിന്ന് ആലുവയിലെത്തിയത്. കനത്ത മഴയിൽ പൊലീസ് പരിശോധനയുണ്ടാകില്ലെന്ന് കരുതിയാണ് പൊതുസ്ഥലം കഞ്ചാവ് കൈമാറാൻ തെരഞ്ഞെടുത്തതെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
Next Story

