Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പടിയിൽ പിണറായിയെ പ്രതിരോധിക്കാൻ സിപിഎം; കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി

text_fields
bookmark_border
മാസപ്പടിയിൽ പിണറായിയെ പ്രതിരോധിക്കാൻ സിപിഎം; കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി
cancel
camera_alt

ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള വസതിയിൽ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തുന്ന എം.എ. ബേബി



ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരായ സമരത്തിലേക്ക് കൂടുതൽ പാർട്ടികളെ എത്തിക്കാൻ സി.പി.എം. ഇതിന്റെ ഭാഗമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനെ കണ്ട് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി.

മുൻകൂട്ടി നിശ്ചയിച്ച തിരക്കുകൾ കാരണം കെജ്‌രിവാളിന് സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും പകരം മുതിർന്ന നേതാവ് മനീഷ് സിസോദിയ പങ്കെടുക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട എം.എ. ബേബി പറഞ്ഞു. സമരത്തിൽ വായിക്കുന്നതിനായി കെജ്‌രിവാളിന്റെ സന്ദേശം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ പകുതിയോടെയാണ് കേരളത്തിലെ പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായുള്ള ബന്ധത്തിലെ മാറ്റങ്ങൾ പുതിയ രാഷ്ട്രീയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് കത്തയച്ചതെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ശക്തമായ ബഹുജന പ്രസ്ഥാനം രൂപപ്പെടേണ്ട കാലഘട്ടമാണിത്. ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും പതനം ആരംഭിച്ചുകഴിഞ്ഞു. ഗ്യാനേഷ് കുമാർ ബി.ജെ.പിക്ക് വേണ്ടി കരാർ പണി ചെയ്യുകയാണ്. ആഭ്യന്തരവകുപ്പിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോൾതന്നെ ഇത്തരം കരാർ പണികൾ ഗ്യാനേഷ് കുമാർ ചെയ്തിരുന്നെന്നും എം.എ. ബേബി പറഞ്ഞു.

2024ൽ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ നേതൃത്ത്വത്തിൽ ജന്തർ മന്തറിൽ കേന്ദ്ര സർക്കാറിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ നടത്തിയ പ്രതിഷേധത്തിൽ കെജ്‌രിവാളടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു.

മാസപ്പടി, ഹവാല ഇടപാട് സംബന്ധിച്ച ഇ.ഡി കത്തിൽ സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്താനായി എസ്.ഐ.ടി രൂപവത്കരിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലി എന്ന നിലക്കാണ് സി.എം.ആർ.എൽ പിണറായിയുടെ മകൾ ടി.വീണക്ക് മൂന്ന് കോടിയിലേറെ രൂപ നൽകിയത്. അതിന് പുറമെ വീണയും ഭർത്താവും മുൻ മന്ത്രിയുമായ പി.എ. ഗുഹമ്മദ് റിയാസും സുഹൃത്തുക്കളും ചേർന്ന് 25 കോടിയോളം രൂപയുടെ ഹവാല പണമിടപാട് നടത്തിയെന്നുമാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ നിലവിൽ കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിനുള്ള നിർദേശം. അതിനാൽ പ്രാഥമികാന്വേഷണം പ്രത്യേകസംഘം രജിസ്റ്റർ ചെയ്യില്ല. ബി.എൻ.എസ് പ്രകാരം പ്രാഥമികാന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകണം. ആ സാഹചര്യം ഒഴിവാക്കാനാണ് കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM to shield Pinarayi in masapadi controversy; M.A. Baby holds talks with Kejriwal
Next Story