Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിയ കേസ്: സി.പി.എം ഒരുകോടി പിരിക്കുന്നു
text_fieldsbookmark_border
കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ നാലുപ്രതികൾക്ക് നിയമസഹായം നൽകുന്നതിന് സി.പി.എം ജില്ലയിലെ പാർട്ടി പ്രവർത്തകരിൽനിന്ന് ഒരുകോടി രൂപ ശേഖരിക്കുന്നു. പ്രതികൾക്ക് ശിക്ഷ വിധിച്ചതിനു പിന്നാലെ ചേർന്ന പ്രത്യേക കൺവെൻഷനിലാണ് തീരുമാനം.
കേസിൽ പ്രതിയെ രക്ഷപ്പെടുത്തിയെന്ന കുറ്റത്തിന് അഞ്ചുവർഷം ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ മുൻ എം.എൽ.എയും ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമൻ, ജില്ല കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി എന്നിവർക്കുള്ള നിയമസഹായത്തിനാണ് പണംപിരിക്കുന്നത്.
Next Story

