Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
manilal
cancel
camera_alt

കൊല്ലപ്പെട്ട മണിലാൽ    

മണ്‍റോതുരുത്തില്‍ സി.പി.എം പ്രവർത്തകനെ കുത്തിക്കൊന്നു: ബി.ജെ.പി പ്രവർത്തകൻ പിടിയിൽ

text_fields
bookmark_border

കുണ്ടറ: മണ്‍റോതുരുത്തില്‍ കുത്തേറ്റ സി.പി.എം പ്രവർത്തകൻ തല്‍ഷണം മരിച്ചു. മണ്‍റോതുരുത്ത് വില്ലിമംഗലം നിഥിപാലസില്‍ മയൂഖം റീസോട്ട് ഉടമ മണിലാല്‍ (54) ആണ് മരിച്ചത്. ബി.ജെ.പി പ്രവർത്തകനും മുന്‍ ദില്ലി പൊലീസുകാരനുമായ മൺറോതുരുത്ത് പുപ്പാശ്ശേരില്‍ അശോകനെ (56) നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.

ഞായറാഴ്ച രാത്രി 9.15 ഓടെ മൺറോതുരുത്ത് ബാങ്കിന് മുന്നിലായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെ അശോകന്‍ കുത്തുകയുമായിരുന്നു. മരിച്ച മണിലാല്‍ സി.പി.എം പ്രവര്‍ത്തകനാണ്.

സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. മൃതദേഹം കൊല്ലം എന്‍.എസ് ആശുപത്രിയില്‍. ജയശ്രീയാണ് മരിച്ച മണിലാലിന്‍റെ ഭാര്യ. ഏക മകള്‍ അരുണിമ (നിധി).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story