Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടുത്തുരുത്തിയിൽ സി.പി.ഐയും ജോസ് വിഭാഗവും നേർക്കുനേർ

text_fields
bookmark_border
കടുത്തുരുത്തിയിൽ സി.പി.ഐയും ജോസ് വിഭാഗവും നേർക്കുനേർ
cancel

കടുത്തുരുത്തി: സി.പി.ഐയും കേരള കോൺഗ്രസ് ജോസ് വിഭാഗവും കടുത്തുരുത്തി പഞ്ചായത്തിലെ 12ാം വാർഡിൽ നേർക്കുനേർ.

ഇവിടെ കേരള കോൺഗ്രസ് എമ്മിനും സി.പി.ഐക്കും സ്ഥാനാർഥിയുണ്ട്​​. കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം മത്സരിച്ചു വിജയിച്ച വാർഡാണിത്. സീറ്റുവിഭജന ചർച്ചയിൽ തർക്കം മൂർച്ഛിക്കുകയും ഈ വാർഡ്​ ഇരുകൂട്ടരും ആവശ്യപ്പെടുകയായിരുന്നു. കേരള കോൺഗ്രസ് എം ഇവിടെ ഐസക് കൊച്ചുപറമ്പിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണം ആരംഭിക്കുകയും ചെയ്തു.

തുടർന്ന് സി.പി.ഐ ജോസഫിനെ സ്ഥാനാർഥിയാക്കി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇരുകൂട്ടരും സ്ഥാനാർഥി പത്രിക പിൻവലിച്ചില്ല. കേരള കോൺഗ്രസ് സ്ഥാനാർഥി രണ്ടില ചിഹ്നത്തിലും സി.പി.ഐ നെൽകതിർ അരിവാൾ ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. മനോഹരൻ ചിറപ്പുറത്ത് യു.ഡി.എഫ് സ്ഥാനാർഥിയായും കെ. സജിമോൻ എൻ.ഡി.എ സ്ഥാനാർഥിയായും രംഗത്തുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPI and kerala congress (M) fighting eachother in kadathuruthy
Next Story