Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാദ പരാമര്‍ശങ്ങള്‍ വിഷമമുണ്ടാക്കി; തന്‍റെ മാതാപിതാക്കളെ കുറിച്ചും മോശമായി പറഞ്ഞിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമയുടെ മകന്‍

text_fields
bookmark_border
kalamandalam sathyabhama
cancel
camera_alt

1. അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമ 2. കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ കലാമണ്ഡലം സത്യഭാമ

ഷൊര്‍ണൂര്‍: നർത്തകി സത്യഭാമയുടെ കറുപ്പ് നിറത്തിന്‍റെ പേരിലെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി അന്തരിച്ച കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ കലാമണ്ഡലം സത്യഭാമയുടെ മകന്‍ വേണാട്ട് വേണുഗോപാലന്‍. സത്യഭാമയുടെ വിവാദ പരാമര്‍ശങ്ങള്‍ വലിയ വിഷമമുണ്ടാക്കുന്നതായി വേണാട്ട് വേണുഗോപാലന്‍ പറഞ്ഞു.

അമ്മ മരിച്ചതറിയാതെ പലരും തെറ്റിദ്ധരിച്ച് വിളിക്കുന്നുണ്ട്. ഒരേ പേരായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മുമ്പും അമ്മയെ കുറിച്ചും അച്ഛന്‍ കലാമണ്ഡലം പത്മനാഭൻ നായരെ കുറിച്ചും സത്യഭാമ മോശമായി പറഞ്ഞിട്ടുണ്ട്.

ഇവര്‍ കലാമണ്ഡലത്തിലെ ഭരണസമിതി അംഗമായിരുന്നപ്പോഴായിരുന്നു ആ സംഭവം. വിവാദങ്ങള്‍ക്ക് താത്പര്യമില്ലാത്തതു കൊണ്ടാണ് മുമ്പ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരുന്നതെന്നും വേണാട്ട് വേണുഗോപാലന്‍ പറഞ്ഞു.

അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി കലാമണ്ഡലം സത്യഭാമയുടെ ചെറുമകൻ കെ. ശ്രീകാന്തും രംഗത്തെത്തി. അന്തരിച്ച കലാമണ്ഡലം സത്യഭാമ തന്റെ അച്ഛമ്മയാണെന്നും വിവാദ പരാമർശം നടത്തിയവരെ കലാമണ്ഡലം സത്യഭാമ എന്ന് അഭിസംബോധന ചെയ്യുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നുവെന്നും ശ്രീകാന്ത് ഫേസ്ബുക്കിൽ കുറിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Controversial remarks were troubling says Kalamandalam Satyabhama's son
Next Story