കണ്‍സ്യൂമര്‍ഫെഡ്: എം. മെഹബൂബ് വീണ്ടും ചെയര്മാന്
text_fieldsഎം. മെഹബൂബ്
കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായി എം. മെഹബൂബിനെ വീണ്ടും തെരഞ്ഞെടുത്തു. എം. മെഹബൂബ് ചെയര്‍മാനായി 2019ല്‍ അധികാരമേറ്റ നിലവിലെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. എറണാകുളത്തുനിന്നുള്ള അഡ്വ. പി.എം. ഇസ്മായിലാണ് പുതിയ വൈസ് ചെയര്മാന്.
വി. സന്തോഷ് (തിരുവനന്തപുരം), ജി. അജയകുമാര്‍ (പത്തനംതിട്ട), ജി. ത്യാഗരാജന് (കൊല്ലം), എ. ഓമനക്കുട്ടന് (ആലപ്പുഴ), സി.എ. ശങ്കരന്‍കുട്ടി (തൃശൂര്‍), എ. അബൂബക്കര്‍ (പാലക്കാട്), ഗോകുല്‍ദാസ് കോട്ടയില്‍ (വയനാട്), കെ.പി. പ്രമോദന്‍ (കണ്ണൂര്‍), വി.കെ. രാജന് (കാസര്‍കോട്) എന്നിവരാണ് വിവിധ ജില്ലകളില്‍നിന്നും ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.

