Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
firos kunnamparambil and kt jaleel
cancel

ഫിറോസ് കുന്നംപറമ്പിലിനെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന്​; കെ.ടി. ജലീലിനെതിരെ പരാതി

text_fields
bookmark_border

എടപ്പാള്‍ (മലപ്പുറം): തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഫിറോസ് കുന്നുംപറമ്പിൽ സങ്കരയിനമാണെന്ന് എൽ.ഡി.എഫ്​ സ്​ഥാനാർഥി മന്ത്രി കെ.ടി ജലീൽ അധിക്ഷേപിച്ചെന്നാണ് പരാതി.

സംഭവത്തില്‍ സംസ്ഥാന പൊലീസ്‌ മേധാവിക്കും തെരഞ്ഞെടുപ്പ്​ കമീഷനും യൂത്ത് കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. രാജീവ് പരാതി നൽകി. ഒരു​ സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ ഫിറോസ്​ കുന്നംപറമ്പിൽ സങ്കര വർഗത്തിൽ പെടുന്നയാളാണെന്ന്​ കെ.ടി. ജലീൽ ആക്ഷേപിച്ചതെന്ന്​​ പരാതിയിൽ പറയുന്നു.

ഇത്തരം വംശീയമായ അധിക്ഷേപങ്ങൾ തെരഞ്ഞെടുപ്പ്​ ചട്ടങ്ങൾക്ക്​ വിരുദ്ധവും സമൂഹത്തിൽ ചേരിതിരിവുകൾ സൃഷ്​ടിക്കുന്നതുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിഡിയോയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - complaint against kt jaleel for committed racist abuse against Firos Kunnamparambil
Next Story