Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോയമ്പത്തൂരിൽ വാഹനാപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു

text_fields
bookmark_border
കോയമ്പത്തൂരിൽ വാഹനാപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു
cancel

പാലക്കാട്: കോയമ്പത്തൂർ മധുക്കരൈക്ക് സമീപം ചാവടിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. പാലക്കാട് പിരായിരി പ്രതീക്ഷനഗർ സ്വദേശി ജി. വിനീഷ് (34), ചിറ്റൂർ ചന്ദനപ്പുറം ചേരുംകാട് സ്വദേശി സി. അജിത് (25) എന്നിവരാണ് മരിച്ച മലയാളികൾ. മറ്റൊരു കാറിൽ സഞ്ചരിച്ച തമിഴ്നാട് സ്വദേശിയായ അദിത്ത്‌ (29) എന്നയാളും അപകടത്തിൽ മരിച്ചു. ചിറ്റൂർ സ്വദേശി അഭിലാഷ്, കാടാങ്കോട്‌ സ്വദേശി സുനിൽ എന്നിവരെ പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിലാഷിന്റെ പരിക്ക് ഗുരുതരമായതിനാൽ രാത്രിയോടെ തൃശൂർ മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽപ്പെട്ട നാലുപേരും പാലക്കാട് സ്റ്റുഡിയോയിലെ ജീവനക്കാരാണ്. കോയമ്പത്തൂരിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. എതിർദിശയിൽനിന്ന് അമി​തവേഗതയിലെത്തിയ ഇന്നോവ കാർ ഡിവൈഡർ തകർത്ത് സർവിസ് റോഡിലൂടെ സഞ്ചരിച്ച മലയാളികളുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അജിതിനെയും വിനീഷിനെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും. സംഭവത്തിൽ കെജി ചാവടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Coimbatore road accident Three people including two Malayalis died
Next Story