Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിക്കും മുഹമ്മദ് റിയാസിനും ആശ്വാസം; വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈകോടതി ഡിവിഷൻ ബെഞ്ച്

text_fields
bookmark_border
എ​ഫ്.​ഐ.​ആ​ർ നി​ല​നി​ൽ​ക്കും, ഇ.​ഡി​ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം
https://www.madhyamam.com/tags/pinarayi-vijayan
cancel

കൊച്ചി: സി.​എം.​ആ​ർ.​എ​ൽ -എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തു​ന്ന വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​മ​ട​ക്ക​മു​ള്ള ന​ട​പ​ടി ത​ട​ഞ്ഞ്​ ഹൈ​കോ​ട​തി.

കേ​സെ​ടു​ത്ത്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന സിം​ഗി​ൾ​ബെ​ഞ്ച്​ ഉ​ത്ത​ര​വും അ​തേ​തു​ട​ർ​ന്ന്​ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​​ഐ.​ആ​റി​ലെ തു​ട​ർ ന​ട​പ​ടി​ക​ളു​മാ​ണ്​ ജ​സ്റ്റി​സ് കെ. ​ന​ട​രാ​ജ​ൻ, ജ​സ്റ്റി​സ് ജോ​ൺ​സ​ൺ ജോ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ സ്​​റ്റേ ചെ​യ്​​ത​ത്.

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ ടി. ​വീ​ണ, മ​രു​മ​ക​നും മു​ൻ മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ഇ​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ സി.​പി.​എം നേ​താ​വ് പി. ​നി​ഖി​ൽ, കെ. ​വാ​രി​സ്, ഷൈ​ജ​ൽ, എം. ​ന​ന്ദു​ലാ​ൽ എ​ന്നി​വ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചാ​ണ്​ ഉ​ത്ത​ര​വ്.

ഹ​ര​ജി വീ​ണ്ടും ന​വം​ബ​ർ 25ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യ കോ​ട​തി, നാ​ലാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഇ.​ഡി​ക്കും വി​ജി​ല​ൻ​സി​നും നി​ർ​ദേ​ശം ന​ൽ​കി. ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കും വ​രെ​യാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ സ്​​റ്റേ. അ​തേ​സ​മ​യം, എ​ഫ്.​ഐ.​ആ​ർ നി​ല​നി​ൽ​ക്കു​മെ​ന്നും വ്യ​ക്​​ത​മാ​ക്കി.

നേ​ര​ത്തെ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ ഇ​തേ ബെ​ഞ്ച്​ മു​മ്പാ​കെ ഹ​ര​ജി​ക്കാ​ർ അ​നു​മ​തി തേ​ടി​യെ​ങ്കി​ലും നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കു​ക​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം 10 ദി​വ​സ​ത്തേ​ക്ക് ത​ട​യു​ക​യും ചെ​യ്തു.

ഇ​തേ തു​ട​ർ​ന്നാ​ണ് നേ​ര​ത്തെ ന​ൽ​കി​യ അ​പ്പീ​ൽ ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്​ മു​ന്നി​ൽ പ​രി​ഗ​ണ​ന​ക്കെ​ത്തു​ന്ന​ത്. മാ​സ​പ്പ​ടി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​യ​മ വി​രു​ദ്ധ​മെ​ന്ന് വി​ല​യി​രു​ത്തി റ​ദ്ദാ​ക്കി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ണ് സിം​ഗി​ൾ​ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​എം. ഷാ​ജ​ഹാ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്. ത​ങ്ങ​ളെ കേ​ൾ​ക്കാ​തെ​യാ​ണ് സിം​ഗി​ൾ​ബെ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തെ​ന്ന വാ​ദ​മാ​ണ് പി​ണ​റാ​യി സു​പ്രീം​കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച​ത്.

ഷാ​ജ​ഹാ​ൻ മൂ​ന്നാം ക​ക്ഷി​യാ​യ​തി​നാ​ൽ ഹ​ര​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഹ​ര​ജി രാ​ഷ്​​ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും വാ​ദ​മു​ന്ന​യി​ച്ചു. പൊ​തു​താ​ൽ​പ​ര്യ​പ​ര​മെ​ന്ന രീ​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ സിം​ഗി​ൾ​ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച​ത്.

ഇ.​ഡി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നു​ള്ള വ​സ്തു​ത​ക​ളി​ല്ല. ക​മ്പ​നി ആ​ക്ട് പ്ര​കാ​രം എ​സ്.​എ​ഫ്.​ഐ.​ഒ​ക്കാ​ണ് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ അ​ധി​കാ​ര​മെ​ന്നും അ​പ്പീ​ൽ ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ.​ഡി​യു​ടെ ക​ത്തി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​യി​രു​ന്നു ശ​രി​യെ​ന്ന്​ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ജാ​ജു ബാ​ബു ചൂ​ണ്ടി​ക്കാ​ട്ടി. വി​ജി​ല​ൻ​സ് എ​ഫ്.​ഐ.​ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ഇ.​ഡി​യും ​കേ​സെ​ടു​ത്ത​താ​യി കേ​ന്ദ്ര സ​ർ​ക്കാ​റും അ​റി​യി​ച്ചു.

സ​മൂ​ഹ​ത്തി​നെ​തി​രാ​യി ന​ട​ന്ന കു​റ്റ​കൃ​ത്യം ചോ​ദ്യം ചെ​യ്യാ​ൻ ഏ​തു പൗ​ര​നും അ​വ​കാ​ശ​മു​ണ്ടെ​ന്നാ​യി​രു​ന്നു ഷാ​ജ​ഹാ​ന്‍റെ വാ​ദം. കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ പി​ന്തു​ണ ഹ​ര​ജി​ക്കാ​ര​ന്​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന വാ​ദ​മു​ന്ന​യി​ച്ച​പ്പോ​ൾ അ​ങ്ങി​നെ ആ​രാ​ണ്​ പ​റ​ഞ്ഞ​തെ​ന്ന്​ കോ​ട​തി ആ​രാ​ഞ്ഞു.

ഒ​രു നി​യ​മ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ഷാ​ജ​ഹാ​ന്‍റെ മ​റു​പ​ടി. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി​യെ​ന്ന​ത്​ മാ​ധ്യ​മ​മ​ല്ലെ​ന്നും ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടേ​യും ആ​ളു​ക​ളു​ടേ​യും പി​ന്തു​ണ​യു​ണ്ട്​ എ​ന്ന​ത്​​ കോ​ട​തി​യെ ബാ​ധി​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി. മാ​ധ്യ​മ വി​ചാ​ര​ണ​യി​ൽ ആ​കു​ല​പ്പെ​ടു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്ന്​ ക​ക്ഷി​ക​ൾ ഉ​ന്ന​യി​ച്ച വി​വി​ധ നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ൽ വി​ശ​ദ വാ​ദം കേ​ൾ​ക്കാ​ൻ തീ​രു​മാ​നി​ച്ച കോ​ട​തി ഹ​ര​ജി മാ​റ്റു​ക​യാ​യി​രു​ന്നു. നാ​ലു മ​ണി​ക്കൂ​റോ​ളം വി​ശ​ദ വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story