Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പഠിപ്പിച്ച സമയത്ത് കണ്ടതല്ലേ ഉള്ളൂ, പിന്നെ പത്രത്തിലും മറ്റുമല്ലേ കാണുന്നത്’ -മുഖ്യമന്ത്രി കാണാനെത്തിയതിന്റെ സന്തോഷത്തിൽ സതി ടീച്ചർ

text_fields
bookmark_border
vd satheesan sathi teacher
cancel
camera_alt

കോട്ടയം വൈക്കം ശ്രീരാമ ആഞ്ജനേയ മഠത്തിൽ താമസിക്കുന്ന സതി ടീച്ചറെ മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ടുമുട്ടിയപ്പോൾ

കോട്ടയം: കുറച്ചുനേരത്തേക്ക് കാലം പിന്നോട്ടുപോയി. നെട്ടൂർ സരസ്വതിവിലാസം യുപി സ്കൂളിലെ പഴയ വിദ്യാർഥിയായി വി.ഡി സതീശനും അധ്യാപികയായി സതി ടീച്ചറും മാറി. തന്റെ ശിഷ്യൻ മുഖ്യമന്ത്രിയായ​തുമുതൽ കാണണമെന്ന് ആഗ്രഹിച്ചതായിരുന്നു ടീച്ചർ. ഇതറിഞ്ഞാണ് സതി ടീച്ചർ (80) ഇപ്പോൾ താമസിക്കുന്ന കോട്ടയം വൈക്കം ശ്രീരാമ ആഞ്ജനേയ മഠത്തിൽ സതീശൻ ഓടിയെത്തിയത്.

നെട്ടൂർ സരസ്വതി വിലാസം യു.പി സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു സതി ടീച്ചർ. ടീച്ചറുടെ ഭർത്താവ് ബാലകൃഷ്ണൻ മാഷും ഇതേസ്കൂളിൽ അധ്യാപകനായിരുന്നു. അദ്ദേഹം വിടപറഞ്ഞതോടെയാണ് മഠത്തിലേക്ക് മാറിയത്.

‘നമ്മൾ പഠിപ്പിച്ച ഒരാളെ കണ്ട സന്തോഷം. അവരെയൊക്കെ പഠിപ്പിച്ച ആ സമയത്ത് കണ്ടതല്ലേ ഉള്ളൂ. പിന്നെ പത്രത്തിലും അങ്ങനെയൊക്കെയല്ലേ കാണുന്നുള്ളൂ’ -ടീച്ചർ പറഞ്ഞു. പഠിക്കാൻ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് മിടുക്കനായിരുന്നു എന്നായിരുന്നു മറുപടി. ‘അന്നൊക്കെ നന്നായിട്ട് പഠിക്കുമായിരുന്നു. വിദ്യാഭ്യാസം ഉണ്ടല്ലോ.. എൽഎൽബിയും എൽഎൽഎമ്മും പാസായതാണ്’ -ടീച്ചർ പറഞ്ഞു.

‘ബാലൻമാഷും എന്നെ പഠിപ്പിച്ചതാണ്. അദ്ദേഹം വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയി. ടീച്ചറിപ്പോൾ ഇവിടെ താമസിക്കുകയാണെന്ന് അറിഞ്ഞപ്പോൾ വന്ന് കണ്ട് അനുഗ്രഹം വാങ്ങാൻ വന്നതാണ്. കണ്ടപ്പോൾ ഭയങ്കര സന്തോഷം. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത്’ -വി.ഡി. സതീശൻ പറഞ്ഞു.

സതി ടീച്ചറെ കൂടാതെ 28 പേരാണ് ആഞ്ജനേയമഠത്തിൽ കഴിയുന്നത്. വാർധക്യത്തിന്റെ അവശതയിൽ കഴിയുന്നവരെ സംരക്ഷിക്കാൻ കൂടുതൽ സൗകര്യങ്ങൾ ആവശ്യമെങ്കിൽ നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM VD satheesan rushes to meet former teacher
Next Story