Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.​എ.​ഇ പ്ര​സി​ഡ​ന്‍റിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
Sheikh Khalifa bin Zayed Al Nahyan, Pinarayi Vijayan
cancel
Listen to this Article

തിരുവനന്തപുരം: യു.​എ.​ഇ പ്ര​സി​ഡ​ന്‍റും അബുദാബി ഭരണാധികാരിയുമായിരുന്ന ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് സന്ദർശിച്ചാണ് മുഖ്യമന്ത്രി ഔപചാരിക അനുശോചനം രേഖപ്പെടുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ അന്തരിച്ചത്. ആധുനിക യു.എ.ഇയെ രൂപപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ ശൈഖ് ഖലീഫ, സായുധസേനയുടെ പരമോന്നത കമാൻഡറും സുപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമായിരുന്നു.

ശൈഖ് ഖലീഫയുടെ പിൻഗാമിയായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ രാജ്യത്തിന്‍റെ ഉന്നത സഭയായ ഫെഡറൽ സുപ്രീം കൗൺസിൽ തെരഞ്ഞെടുത്തു. ഒന്നരപ്പതിണ്ടിലേറെയായി അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു. ശൈഖ്​ ഖലീഫയുടെ അർധസഹോദരൻ കൂടിയായ ശൈഖ്​ മുഹമ്മദ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM Pinarayi Vijayan condoles on death of UAE President
Next Story